Top News

ലിഫ്റ്റിനുള്ളിൽ വച്ച് സൊമാറ്റോ ഡെലിവറി പാർട്ണറുടെ ജനനേന്ദ്രിയത്തിൽ കടിച്ച് വളർത്തുനായ; വീഡിയോ

രാജ്യത്തുടനീളം വളർത്തുനായ ആക്രമണം തുടർക്കഥ ആവുകയാണ്. യുപി ഗാസിയാബാദിലെ ഹൗസിംഗ് സൊസൈറ്റി ലിഫ്റ്റിനുള്ളിൽ വച്ച് വളർത്തുനായ ഒരു കുട്ടിയെ കടിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനു സമാനമായ മറ്റൊരു ആക്രമണമാണ് ഇപ്പോൾ നവി മുംബൈയിൽ ഉണ്ടായിരിക്കുന്നത്.[www.malabarflash.com] 

നവി മുംബൈയിലെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങുന്നതിനിടെ വളർത്തുനായ സൊമാറ്റോ ഡെലിവറി പാർട്നറുടെ ജനനേന്ദ്രിയത്തിൽ കടിക്കുകയായിരുന്നു. ആക്രമണത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സൊമാറ്റോ ഡെലിവറി ബോയ് ലിഫ്റ്റിൽ നിന്ന് ഇറങ്ങുന്നതിനിടെ മറ്റൊരാൾ നായയുമായി കയറാൻ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് നായ യുവാവിനെ ആക്രമിച്ചത്. ഉടമ നായയെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അതിനു മുൻപ് തന്നെ കടി വീണിരുന്നു. കടിയേറ്റ യുവാവിൻ്റെ വസ്ത്രത്തിൽ രക്തം പുരണ്ടിരിക്കുന്നത് വീഡിയോയിൽ കാണാം.

Post a Comment

Previous Post Next Post