Top News

മമ്മൂട്ടിയുടെ 'ക്രിസ്റ്റഫറി'ന് പാക്കപ്പ്

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്‍റെ ചിത്രീകരണം പൂർത്തിയായി. 79 ദിവസത്തെ ഷൂട്ടിംഗിന് ശേഷം സെപ്റ്റംബർ 29ന് പുലർച്ചെ രണ്ട് മണിയോടെ ചിത്രീകരണം പൂർത്തിയായതായി ഉണ്ണിക്കൃഷ്ണൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.[www.malabarflash.com]

65 ദിവസമാണ് മമ്മൂട്ടിയുടെ ഷൂട്ടിംഗ് നീണ്ടത്. ആർ.ഡി ഇലുമിനേഷൻസ് ആണ് ഈ വൻ ബജറ്റ് ചിത്രം നിർമിക്കുന്നത്. ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ്‌ലൈനിൽ ഇറങ്ങുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. 

സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടൻ വിനയ് റായിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനയ് റായിയുടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. 

ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി അറുപതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാർ തുടങ്ങി 56 ലധികം ലൊക്കേഷനുകളാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. ഓപ്പറേഷൻ ജാവ ഫെയിം ഫൈസ് സിദ്ദീഖാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post