NEWS UPDATE

6/recent/ticker-posts

ഡി ലിറ്റ് സ്വീകരിക്കില്ലെന്ന് കാന്തപുരം; 'ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കട്ടെ'

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് കാന്തപുരം എപി അ കാന്തപുരം എപി ബൂബക്കര്‍ മുസ്ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി ബൂബക്കര്‍ മുസ്ലിയാര്‍ക്കും, വെള്ളാപ്പളി നടേഷനും ഡി ലിറ്റ് നല്‍കാനുള്ള തീരുമാനം വിവാദമായിരുന്നു. ഇതിനിടെയാണ് കാന്തപുരത്തിന്റെ പ്രതികരണം.[www.malabarflash.com]

ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്നും പ്രതിസന്ധികൾ ഏറെയുള്ള ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ സർവകലാശാലയ്ക്ക് സാധിക്കട്ടെയെന്നും കാന്തപുരം പറഞ്ഞു.

'യൂണിവേഴ്സിറ്റി കമ്യൂണിറ്റിക്ക് പുറത്തുള്ളവർക്ക് ഹോണററി പദവികൾ നൽകുന്നതിൽ അല്ല, മറിച്ച് യൂണിവേഴ്സിറ്റിയിൽ പ്രതീക്ഷ അർപ്പിച്ച് എത്തുന്ന യൂണിവേഴ്സിറ്റിക്ക് തന്നെ അകത്തുള്ള കമ്മ്യൂണിറ്റിയുടെ വൈജ്ഞാനിക താൽപര്യങ്ങളെ അഭിമുഖീകരിക്കുന്നതിലും ഗുണനിലവാരമുള്ള ബിരുദങ്ങൾ നൽകുന്നതിലുമാണ് ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതുവഴി മലബാറിനെ ഒരു എഡ്യൂക്കേഷൻ ഹബ്ബാക്കി മാറ്റാൻ നമുക്ക് കഴിയണം. സമാനമായ താൽപര്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ മർകസിനും മർകസ് നോളജ് സിറ്റിക്കും അനുബന്ധ സംരംഭങ്ങൾക്കും യൂണിവേഴ്സിറ്റിയുമായി യോജിച്ചു പ്രവർത്തിക്കാൻ കഴിയുന്ന ഒട്ടനവധി പ്രവർത്തന മേഖലകൾ ഉണ്ട്. അത്തരം പ്രവർത്തനങ്ങൾക്ക് മർകസിൻ്റെ അന്തരാഷ്ട്ര ബന്ധങ്ങൾ ലഭ്യമാക്കുന്നത് ഉൾപ്പടെയുള്ള എല്ലാ വിധ പിന്തുണകളും സമസ്ത ഉറപ്പ് നൽകുന്നു.' കാന്തപുരം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് കാന്തപുരം എ പി മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് നല്‍കാന്‍ കഴിഞ്ഞ ദിവസം സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം അവതരിപ്പിച്ചത്. സിന്‍ഡിക്കേറ്റംഗം ഇ അബ്ദുറഹിമാണ് വൈസ് ചാന്‍സിലറുടെ അനുമതിയോടെ പ്രമേയം അവതരിപ്പിച്ചത്.

Post a Comment

0 Comments