NEWS UPDATE

6/recent/ticker-posts

അദൃശ്യ വസ്തുക്കളും കാണാം; ആപ്പിളിന്റെ പുതിയ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റിലൂടെ

അദൃശ്യ വസ്തുക്കളും കാണാന്‍ സാധിക്കുന്ന പുതിയൊരു മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റിനുള്ള ഹെഡ്‌സെറ്റ് ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് ആപ്പിള്‍ എന്ന് റിപ്പോര്‍ട്ട്. ആപ്പിളിന്റെ പുതിയ പേറ്റന്റ് അപേക്ഷയിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്.[www.malabarflash.com]

വൈഫൈ സിഗ്നലുകള്‍, വാതകച്ചോര്‍ച്ച പോലുള്ള നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കാത്ത കാര്യങ്ങൾ ഇതുവഴി കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ ഫീച്ചര്‍ സാധ്യമാക്കുന്നതിനായി ഹെഡ്‌സെറ്റ് കൂടുതല്‍ സിഗ്നലുകള്‍ പ്രയോജനപ്പെടുത്തിയേക്കും.

ഇതില്‍ കാണിക്കുന്ന ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ച് ഒരു സംഗീതജ്ഞന് സംഗീതോപകരണം ട്യൂണ്‍ ചെയ്യാനും സാധിച്ചേക്കും. തീപ്പിടിത്തം തിരിച്ചറിയാന്‍ സഹായിക്കും വിധം ചുറ്റുപാടിലെ താപനില വര്‍ധിക്കുന്നത് തിരിച്ചറിയാനും കാണാന്‍ സാധിക്കും. ഓഗ്മെന്റഡ് റിയാലിറ്റി ഓവര്‍ലേയിലൂടെ കബോര്‍ഡിനുള്ളിലെ വസ്തുക്കള്‍ കാണാനും സൗകര്യമുണ്ടാവും.

പേറ്റന്റ്‌ലി ആപ്പിള്‍ ആണ് ആപ്പിളിന്റെ ഈ പേറ്റന്റ് അപേക്ഷയിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. വാതകച്ചോര്‍ച്ച തിരിച്ചറിയുന്നതിലൂടെ അപകടങ്ങള്‍ മനസിലാക്കാനും വൈഫൈ സിഗ്നലുകള്‍ കാണാനാകുന്നതിലൂടെ റൂട്ടറുകള്‍ കൃത്യമായി ക്രമീകരിക്കാനുമെല്ലാം സാധിക്കും.

2023 ല്‍ ഒരു എംആര്‍ ഹെഡ്‌സെറ്റ് ആപ്പിള്‍ പുറത്തിറക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്‍301, എന്‍602, എന്‍ 421 എന്നീ മൂന്ന് ഹെഡ്‌സെറ്റുകളുടെ അണിയറ ജോലികളിലാണ് കമ്പനിയെന്നാണ് വിവരം. ഇതില്‍ ആപ്പിളിന്റേതായി പുറത്തിറങ്ങുന്ന ആദ്യ എംആര്‍ ഹെഡ്‌സെറ്റ് ആപ്പിള്‍ റിയാലിറ്റി പ്രോ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.

Post a Comment

0 Comments