Top News

സുഹൃത്തുകളുമൊത്ത് കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

ഉദുമ: കളനാട് സുഹൃത്തുകളുമൊത്ത് കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. കളനാട് അയ്യങ്കോല്‍ റോഡിലെ ശരീഫ്-ഉമ്മു കുല്‍സു ദമ്പതികളുടെ മകന്‍ യാസിര്‍ (25) ആണ് മരിച്ചത്.[www.malabarflash.com]

കളനാട് എല്‍പി സ്‌കൂളിന് മുന്നിലുള്ള കുളത്തില്‍ വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് അപകടം. സുഹൃത്തുകളുമൊത്ത് കുളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് യുവാവിനെ കാണാതാവുകയായിരുന്നു. ഒപ്പമുണ്ടായ യുവാക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് മേല്‍പറമ്പ് പോലീസിനെ വിവരമറിയിക്കുകയും പോലീസും വിവരമറിഞ്ഞെത്തിയ റസ്‌ക്യൂ ഗാര്‍ഡ്മാരും ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം കണ്ടെത്തിയത്.

പ്രവാസിയായ യാസിര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. യുവാവിന് വിവാഹാലോചന നടക്കുന്നതിനിടിയിലാണ് മരണത്തിന് കീഴടങ്ങിയത്.

സഹോദരങ്ങള്‍: യാസിന്‍ (ഗള്‍ഫ്), ഹാശിര്‍ (ഗള്‍ഫ്), മന്‍സൂര്‍, മിദ് ലാജ്, ജുമാന.

Post a Comment

Previous Post Next Post