മലപ്പുറം: ലിംഗ നീതിയുടെ പേരില്‍ സ്ത്രീകളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ വിഷയത്തില്‍ എല്ലാവരുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കണം. നിലവില്‍ സര്‍ക്കാര്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ലായെന്നതിനാല്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.[www.malabarflash.com]
ലിംഗ നീതി നടപ്പില്‍ വരുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടെന്നും ലീഗ് നേതാക്കളുമായി നടത്തിയ കൂടികാഴ്ച്ചയ്ക്ക് ശേഷം വി ഡി സതീശന്‍ പറഞ്ഞു.
എന്നാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ലീഗ് നേതാക്കള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നമെന്ന് മന്ത്രി ചോദിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാരിന് യാതൊരു പരാതിയും ലഭിച്ചിട്ടില്ല. ഒരു പ്രത്യേക മനസ്സുള്ളവരാണ് അങ്ങനെയല്ലായെന്ന് പറയുന്നത്. എല്ലാ ലീഗുകാരുടേയും അഭിപ്രായം ഇതായിരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

Post a Comment