Top News

പ്രണയത്തിന്റെ ഇന്ദ്രജാലം പാടി മധുശ്രീ; ബർമുഡയിലെ ഗാനം ശ്രദ്ധേയം

ഷെയ്‌ൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന 'ബർമുഡ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നീ ഒരിന്ദ്രജാലമോ’ എന്ന പേരിൽ റിലീസ് ചെയ്ത ഗാനം മധുശ്രീ നാരായണൻ ആണ് ആലപിച്ചത്. വിനായക് ശശികുമാറിന്റെ വരികൾക്ക് രമേശ് നാരായണൻ ഈണമൊരുക്കിയിരിക്കുന്നു.[www.malabarflash.com]


പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മധുശ്രീയുടെ ആലാപന മികവിനെ പ്രശംസിച്ചാണ് ആസ്വാദകരുടെ കമന്റുകൾ. ‘ബർമുഡ’യിലെ രണ്ടാം ഗാനമാണിത്.

24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രമാണ് ‘ബർമുഡ’. ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുധർശൻ, ദിനേഷ് പണിക്കർ,കോട്ടയം നസീർ,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. തീര്‍ത്തും നര്‍മ്മ പശ്ചാത്തലത്തിൽ പറയുന്ന സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.
 

Post a Comment

Previous Post Next Post