Top News

കടൽ കടന്ന രക്തദാനം; ഏഴു വയസ്സുകാരന്റെ ജീവൻ രക്ഷിച്ച് മലയാളി സംഘം സൗദിയിൽ നിന്ന് തിരിച്ചെത്തി

മലപ്പുറം: ഏഴു വയസ്സുകാരനായ സൗദി ബാലന്റെ ശസ്ത്രക്രിയക്ക് അപൂർവങ്ങളിൽ അപൂർവ രക്ത ഗ്രൂപ്പായ ബോംബെ ഒ പോസിറ്റീവ് രക്തം ദാനം ചെയ്ത രക്തദാതാക്കൾ തിരിച്ചെത്തി.  കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രക്തദാതാക്കളെ ബ്ലഡ് ഡൊണേഴ്സ് കേരള ജില്ലാ, സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു.[www.malabarflash.com] 

സൗദിയിൽ രക്തം ആവശ്യമായി വന്നപ്പോഴാണ് കുടുംബം ബ്ലഡ് ഡോണേഴ്‌സ് കേരള സൗദി ചാപ്പ്റ്ററുമായി ബന്ധപ്പെടുന്നത്. തുടർന്ന് ബിഡികെയുടെ ബോംബെ ഗ്രൂപ്പ് കോർഡിനേറ്ററും സംസ്ഥാന വൈസ് പ്രസിഡന്റുമായ സലിം സികെ വളാഞ്ചേരിയുമായി ബിഡികെ സൗദി ചാപ്പ്റ്റർ ബന്ധപ്പെടുകയും ചെയ്തു. ബോംബെ രക്തദാതാക്കളുടെ ഗ്രൂപ്പിൽ വിവരം അവതരിപ്പിച്ച ഉടനെ രക്തദാതാക്കളായ ജലീന മലപ്പുറം, മുഹമ്മദ് ഷരീഫ് പെരിന്തൽമണ്ണ, മുഹമ്മദ് റഫീഖ് ഗുരുവായൂർ, മുഹമ്മദ് ഫാറൂഖ് തൃശ്ശൂർ തുടങ്ങിയവർ സന്നദ്ധരായി മുന്നോട്ട് വന്നു.

ജൂലൈ 19 ചൊവ്വാഴ്ച സൗദിയിലേക്ക് യാത്ര തിരിക്കുകയും വിവിധ പരിശോധനകൾക്ക് ശേഷം സൗദി ബാലന്റെ ശസ്ത്രക്രിയക്കായി നാല് പേരും രക്തദാനം നിർവഹിച്ച ശേഷം ഉംറ കർമവും നിർവഹിച്ചാണ് ഇവർ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. 

ബോംബെ ഗ്രൂപ്പ് കോർഡിനേറ്ററും ബിഡികെ സംസ്ഥാന വൈസ് പ്രസിഡന്റുമായ സലീം സി കെ വളാഞ്ചേരി, സംസ്ഥാന ജനറൽ സെക്രട്ടറി സനൽ ലാൽ കാസർകോഡ്, ട്രഷറർ സക്കീർ ഹുസൈൻ തിരുവനന്തപുരം മറ്റ് സംസ്ഥാന, ജില്ലാ ഭാരവാഹികളും ഇവരെ സ്വീകരിച്ചു. 

നന്മ നിറഞ്ഞ ഇവരുടെ പ്രവൃത്തി സൗദിയിലെ ബാലനും കുടുംബവും അറിയിച്ചു. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനയതിൽ നാല് പേരും സന്തോഷത്തിലാണ്.

Post a Comment

Previous Post Next Post