Top News

യുവാവ് ആത്മഹത്യ ചെയ്തു, വിവരമറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കി

തിരുവനന്തപുരം: ഭര്‍ത്താവ് ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഭാര്യയും ജീവനൊടുക്കി. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തികുഴിയിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതിമാര്‍ ആത്മഹത്യ ചെയ്തത്. പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് മൂന്നര വയസുള്ള മകളുണ്ട്.[www.malabarflash.com]


ചില അസ്വാരസ്യങ്ങള്‍ കാരണം ഒരാഴ്ചയായി ഇരുവരും മാറിത്താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അപര്‍ണയുടെ വീട്ടിലെത്തിയ രാജേഷ്, അപര്‍ണയെയും മകളെയും ഒപ്പംചെല്ലാന്‍ വിളിച്ചു. എന്നാല്‍ അപര്‍ണ ഒപ്പം പോയില്ല. തുടര്‍ന്ന് തിരികെ വീട്ടിലെത്തിയ രാജേഷ് മുറിക്കുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ പത്തരയോടെ രാജേഷിന്റെ മരണവിവരം അറിഞ്ഞ അപര്‍ണ, വീട്ടില്‍ക്കയറി ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ മരിച്ചു.

അപര്‍ണയുടെയും രാജേഷിന്റെയും വീടുകള്‍ തമ്മില്‍ നൂറു മീറ്റര്‍ അകലം മാത്രമാണുള്ളത്. സംഭവത്തില്‍ വലിയമല പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post