Top News

10 വയസ്സുകാരിയും ഡോക്ടറായ മാതാവും മരിച്ച നിലയിൽ

ബംഗളൂരു: 10 വയസ്സുകാരിയായ മകളെയും ഡോക്ടറായ മാതാവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു ബനശങ്കരിയിലാണ് സംഭവം. ദന്ത ഡോക്ടറായ ഷൈമ (36), നാലാം ക്ലാസ് വിദ്യാർഥിയായ മകൾ ആരാധന (10) എന്നിവരാണ് മരിച്ചത്. ഷൈമയുടെ ഭർത്താവ് നാരായണും ദന്ത ഡോക്ടറാണ്.[www.malabarflash.com]

രാവിലെ ക്ലിനിക്കിൽ പോയ നാരായൺ ഉച്ചക്ക് 12 ഓടെ ഷൈമയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തിരിച്ചുവീട്ടിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.

വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ അമ്മയും മകളും തൂങ്ങിമരിച്ച നിലയിലായിരുന്നെന്നാണ് പോലീസിന് നൽകിയ മൊഴി. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഷൈമയുടെ സഹോദരൻ പോലീസിൽ പരാതി നൽകി. ബനശങ്കരി പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post