Top News

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു; രണ്ടര വയസുള്ള മകൾക്ക് ഗുരുതര പരുക്ക്

കൊല്ലം: എംസി റോഡിൽ കുളക്കടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പള്ളിക്കൽ ബിനീഷ് ഭവനിൽ ബിനീഷ് കൃഷ്ണൻ (32) , ഭാര്യ അഞ്ചു (30)എന്നിവരാണ് മരിച്ചത്.[www.malabarflash.com]

ഇവരുടെ രണ്ടര വയസുള്ള മകൾ ശ്രേയയെ ഗുരുതര പരുക്കുകളോടെ കൊല്ലം മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന അടൂർ ചൂരക്കോട് സ്വദേശി അരവിന്ദ് സന്തോഷിനെ പരുക്കുകളോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post