Top News

അവതാരക കുഴഞ്ഞു വീണു: ഋഷി-ലീസ് സംവാദം ഉപേക്ഷിച്ചു

ബ്രിട്ടൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ തമ്മിലുള്ള ടെലിവിഷൻ സംവാദം ഉപേക്ഷിച്ചു. അവതാരക കുഴഞ്ഞുവീണതിനെ തുടർന്നാണ് തീരുമാനം. പ്രധാനമന്ത്രി ബോറിസ് ജോൺ സണെ പകരക്കാരനായി മത്സരിക്കുന്ന ഋഷി സുനക്കും ലിസ് ട്രസും ‘ടോക്ക് ടിവി’ ചാനലിൽ ചർച്ച ചെയ്യുന്നതിനിടെയാണ് അവതാരക ബോധംകെട്ടുവീണത്.[www.malabarflash.com]

നികുതി, കുതിച്ചുയരുന്ന ജീവിതച്ചെലവ്, ദേശീയ ആരോഗ്യ സേവനത്തിന് ധനസഹായം തുടങ്ങി വിവിധ വിഷയങ്ങളിൽ അരമണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് സംഭവം. അവതാരക കേറ്റ് മാക്കാൻ്റെ ആരോഗ്യ നില തൃപ്തികരമാണെങ്കിലും, സംവാദം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ടോക്ക്‌ ടിവി പ്രസ്താവനയിൽ അറിയിച്ചു.

Post a Comment

Previous Post Next Post