കുവൈത്ത് സിറ്റി: ബി.ജെ.പി വക്താവ് നുപൂര്‍ ശര്‍മയുടെ പ്രവാചക നിന്ദ പ്രസ്താവനയില്‍ സുപ്രിം കോടതി നടത്തിയ ഇടപെടലുകള്‍ രാജ്യത്തെ നീതിപീഠങ്ങളെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതാണെന്ന് കേരള മുസ്ലീം ജമാഅത്ത് കാസറകോട് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പ്രസ്താവിച്ചു.[www.malabarflash.com]
പ്രവാചകനെയോ മതവിശ്വാസത്തെയോ ഏതെങ്കിലും കോണില്‍ അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ അക്രമാസക്തമായി പ്രതികരിക്കുക എന്നത് വിശ്വാസികളുടെ രീതി അല്ലെന്നും പ്രവാചക സന്ദേശം കൂടുതല്‍ ഉത്തരവാദിത്തോടെ പ്രചരിപ്പിക്കുകയും ഇസ്ലാമിക ദര്‍ശനങ്ങളോട് പരമാവധി നീതി പുലര്‍ത്തി ജീവിതം ക്രമീകരിക്കുകയുമാണ് പ്രവാചക അനുയായികള്‍ ചെയ്യേണ്ടത് എന്നും അദ്ദേഹം ഉണര്‍ത്തി
ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തില്‍ എത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും, കേരളത്തിലേയും കര്‍ണ്ണാടകത്തിലേയും നിരവധി മഹല്ലുകളിലെ ഖാളിയുമായ കുറത്ത് സാദാത്ത് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ക്ക് ഐ.സി.എഫ് നാഷണല്‍ കമ്മറ്റി കുവൈത്ത് അബ്ബാസിയ്യയില്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുവൈത്ത് ഐ.സി.എഫ് പ്രസിഡന്റ് അബ്ദുല്‍ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് ബുഖാരി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. പ്രസംഗിച്ചു. അഹമ്മദ് കെ മാണിയൂര്‍, അലവി സഖാഫി തെഞ്ചേരി, അഹമ്മദ് സഖാഫി കാവന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുള്ള വടകര സ്വാഗതവും അബു മുഹമ്മദ് നന്ദിയും പറഞ്ഞു.
Post a Comment