Top News

സുന്നി നേതാവും പ്രമുഖ വാഗ്മിയുമായ എൻ അബ്ദുലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു

കണ്ണൂർ: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടും പ്രഭാഷകനുമായ എൻ അബ്ദുല്ലത്തീഫ് സഅദി(56) അന്തരിച്ചു. കെ എം ബഷീറിന് നീതി തേടി കണ്ണൂരിൽ കേരള മുസ്‍ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.[www.malabarflash.com]

വെെകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. മയ്യിത്ത് ഞായറാഴ്ച രാവിലെ 8 മണിക്ക് പഴശ്ശി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും

എസ് എസ് എഫിലുടെ സംഘടന രംഗത്ത് വന്ന അദ്ദേഹം എസ് എസ് എഫിൻ്റെയും എസ് വൈ എസിൻ്റെയും സംസ്ഥാന വൈ. പ്രസിഡണ്ടായും പ്രവർത്തിച്ചു. നിലവിൽ സമസ്ത ഇരിട്ടി താലൂക്ക് പ്രസിഡണ്ടും ജില്ലാ മുശാവറ അംഗവുമാണ്.

1966 ൽ പഴശ്ശിയിൽ അൽ ഹാജ് അബൂബക്കർ ഉസ്താദിൻ്റെയും സാറയുടെയും മകനായി ജനനം. 

ഭാര്യ: നസീമ മക്കൾ: 
ഹഫ്സത്ത്, ഹാഫിള് സ്വാലിഹ് മുഈനി, ആയിഷ, ഡോ.ജലാലുദ്ദീൻ, സഫിയ, മുഹമ്മദ് സിനാൻ 
മരുമക്കൾ: അഡ്വ.സാബിർ അഹ്സനി , ഉസ്മാൻ അസ്ഹരി, ഹാഫിള് ഉസ്മാൻ സഖാഫി സഹോദരിമാർ: ഖദീജ ആറളം, ഹഫീള കാവുംപടി.

Post a Comment

Previous Post Next Post