Top News

സാമൂഹിക ജീർണ്ണതകൾക്കെതിരെ ജാഗ്രത പാലിക്കണം: മുഹിമ്മാത്ത് ഖുത്വബ സംഗമം

കാസറകോട്: സമൂഹത്തില്‍ വളര്‍ന്നുവരുന്ന ജീര്‍ണ്ണതകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പുത്തിഗെ മുഹിമ്മാത്തിൽ സംഘടിപ്പിച്ച മഹല്ല് ഖതീബുമാരുടെ സംഗമം ആവശ്യപ്പെട്ടു.[www.malabarflash.com]

മഹല്ലുകളിൽ വളർന്നു വരുന്ന കല്യാണ ധൂർത്ത് , അധാർമിക പ്രവത്തനങ്ങൾ തുടങ്ങിയവ തുടച്ചു നീക്കാൻ ഖതീബുമാർ ശ്രദ്ധ ചെലുത്തണമെന്നും, ഹിജ്‌റ വർഷത്തിലെ ആദ്യ മാസമായ മുഹറമിന്റെ പവിത്രത കാത്തു സംരക്ഷിക്കണെമന്നും സംഗമം അഭിപ്രായപ്പെട്ടു.

മുഹിമ്മാത്ത് ലൈബ്രറി ഹാളിൽ നടന്ന പരിപാടി മുഹിമ്മാത്ത് വൈ.പ്രസിഡന്റ് സയ്യിദ് ഹസനുൽ' അഹ്ദൽ തങ്ങൾ ഉത്ഘാടനം ചെയ്തു.പി.ആർ സെക്രട്ടറി അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ അധ്യക്ഷത വഹിച്ചു.വൈ.എം അബ്ദുൽ റഹ്മാൻ അഹ്‌സനി വിഷയാവതരണം നടത്തി.

അബൂബക്കർ കാമിൽ സഖാഫി,സയ്യിദ് യാസീൻ തങ്ങൾ , മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ,സുലൈമാൻ സഖാഫി ദേശാംകുളം ,അബ്ദുൽ ഫത്താഹ് സഅദി തുടങ്ങിയവർ പ്രസംഗിച്ചു. ഹാരിസ് ഹിമമി പരപ്പ സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post