NEWS UPDATE

6/recent/ticker-posts

ഇന്‍ഡീ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി മിഥുന്‍ എരവില്‍

ചെറുവത്തൂര്‍: നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത പരീക്ഷണ ചിത്രമായ 'വഴിയെ' ഇന്‍ഡീ വേള്‍ഡ് ഫിലിം ഫെസ്റ്റിവലിന്റെ കഴിഞ്ഞ സീസണില്‍ മികച്ച ഛായാഗ്രാഹകന്‍, മികച്ച പശ്ചാത്തല സംഗീതം തുടങ്ങിയ അവാര്‍ഡുകള്‍ കരസ്ഥമാക്കി.[www.malabarflash.com] 

പിലിക്കോട് സ്വദേശിയായ മിഥുന്‍ ഇരവിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഇതിന് മുന്‍പ് മിഥുന്‍ ക്യാമറ കൈകാര്യം ചെയ്ത ഡോക്യൂമെന്ററി ചിത്രമായ തരിയോടിന് കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

എന്നാലിതാദ്യമായാണ് മിഥുനെ തേടി ഒരു ലോക അവാര്‍ഡ് എത്തുന്നത്. മാള്‍ട്ട അടിസ്ഥാനമാക്കി ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലാണിത്. മലയാളത്തിലെ ആദ്യ ഫൗണ്ട് ഫുട്ടേജ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

 കാസര്‍കോട് ജില്ലയിലെ കൊന്നക്കാട്, അരിയിരിത്തി, ബഡൂര്‍, കാനംവയല്‍, പുളിങ്ങോം, ചെറുപുഴ തുടങ്ങിയ ഭാഗങ്ങളിലാണ് വഴിയെ സിനിമ ചിത്രീകരിച്ചത്. മികച്ച പശ്ചാത്തല സംഗീതത്തിന് അവാര്‍ഡ് കരസ്ഥമാക്കിയ ഇവാന്‍ ഇവാന്‍സ് നെവര്‍ സറണ്ടര്‍, വാര്‍ ഫ്‌ലവേഴ്‌സ്, ഗെയിം ഓഫ് അസാസിന്‍സ് തുടങ്ങി എണ്‍പതോളം ഹോളിവുഡ് സിനിമകള്‍ക്ക് സംഗീതമൊരുക്കിയ അമേരിക്കന്‍ സംഗീത സംവിധായകനാണ്. ഇദ്ദേഹത്തിന്റെ ആദ്യ ഇന്ത്യന്‍ സിനിമ എന്ന പ്രത്യേകതയും വഴിയെ എന്ന ഈ ചിത്രത്തിനുണ്ട്. 

2020 ല്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ ചിത്രം കഴിഞ്ഞ മാസം 11 നാണ് അമേരിക്കന്‍ പ്ലാറ്റ്‌ഫോമായ ഡൈവേഴ്‌സ് സിനിമയിലൂടെ റിലീസ് ആയത്.

Post a Comment

0 Comments