Top News

വിവാഹം നടത്താമെന്ന് പറഞ്ഞ് പണം തട്ടി, കല്യാണ ബ്രോക്കറെ കുത്തിക്കൊന്നു

പാലക്കാട്: പട്ടാമ്പിയിൽ വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞ് പണം തട്ടിയ വൈരാഗ്യത്തിൽ കല്യാണ ബ്രോക്കറെ കുത്തിക്കൊന്നു. വണ്ടുംന്തറ സ്വദേശി അബ്ബാസാണ് മരിച്ചത്. പ്രതി ചെർപുളശ്ശേരി സ്വദേശി മുഹമ്മദലിയെ കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]


ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. വിവാഹം ശരിയാക്കാം എന്ന് പറഞ്ഞ് കല്യാണ ബ്രോക്കറായ അബ്ബാസ് മുഹമ്മദാലിയിൽ നിന്ന് പണം വാങ്ങിയിരുന്നു. എന്നാൽ വിവാഹം തരപ്പെട്ടില്ല. പണം തിരികെ നൽകിയതുമില്ല. ഇതിൽ പ്രകോപിതനായ പ്രതി, രാവിലെ അബ്ബാസിന്‍റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു. പിന്നാലെ ഉണ്ടായ തർക്കത്തിനിടെയായിരുന്നു ആക്രമണം.

ഓട്ടോറിക്ഷയിലാണ് പ്രതി അബ്ബാസിന്‍റെ വീട്ടിലെത്തിയത്. കൃത്യത്തിന്ശേഷം ഇയാൾ അതേ വാഹനത്തിൽ രക്ഷപ്പെട്ടു. ഓട്ടോറിക്ഷ കേന്ദ്രീരിച്ചു നടത്തിയ അന്വേഷണത്തിലാണ്, മുളയങ്കാവിൽ വച്ച് കൊപ്പം പോലീസ് മുഹമ്മദാലിയെ പിടികൂടിയത്. ഇരുവരും തമ്മിൽ രണ്ടുദിവസമായി ത‍ർക്കം ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ തുടർച്ചയാണ് കൊലപാതകം. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post