NEWS UPDATE

6/recent/ticker-posts

സാഹിത്യകാരന്‍ ഇബ്രാഹിം ചെര്‍ക്കള അന്തരിച്ചു

കാസറകോട്: എഴുത്തുകാരനും കാസര്‍കോട്ടെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകനും ദീര്‍ഘകാലം ഷാര്‍ജയില്‍ പ്രവാസിയുമായിരുന്ന ഇബ്രാഹിം ചെര്‍ക്കള അന്തരിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.[www.malabarflash.com]


കാസര്‍കോട്ടെ സാഹിത്യ സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. ഓഗസ്റ്റ് 15 ന് പുരസ്‌കാരം സ്വീകരിക്കാനിരിക്കുകയായിരുന്നു. 2012 ല്‍ ശാന്തി തീരം എന്ന നോവലിന് പ്രവാസി ബുക് ട്രസ്റ്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2013 ല്‍ പു.ക.സ കാസറകോട് ജില്ലാ കഥാ പുരസ്‌കാരം 2016 ല്‍ തുളുനാട് നോവല്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.

ദുബായ് കെ.എം.സി.സി അദ്ദേഹത്തെ 2019 നവംബറില്‍ ആദരിച്ചിട്ടുണ്ട്. സംസ്‌കൃതി കാസറകോടിന്റെ പ്രസിഡന്റ്, തനിമ കലാ സാഹിത്യ വേദി സാഹിത്യ വിഭാഗം കണ്‍വീനര്‍, കാസറകോട് സാഹിത്യ വേദി എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ശാന്തി തീരം അകലെ, സിദ്ധപുരിയിലെ ആള്‍ദൈവങ്ങള്‍, ഈ ജന്മം ഇങ്ങനെയൊക്കെ, റിയാലിറ്റി ഷോ, കാല്പാടുകള്‍ പതിഞ്ഞ നാട്ടുവഴികള്‍, സ്വപ്നസംഗമം, മണലാരണ്യത്തിലെ നെടുവീര്‍പ്പുകള്‍, എണ്ണപ്പാടത്തെ ഓര്‍മ്മക്കാറ്റുകള്‍, മരീചികകള്‍ കൈയെത്തുമ്പോള്‍, ഇശലുകള്‍ ഉണരുന്ന സംഗമഭൂമി, മനുഷ്യവിലാപങ്ങള്‍,ഉപ്പൂപ്പയുടെ നാട്ടു വിശേഷങ്ങള്‍, കീറിക്കളയാത്ത ചില കുറിമാനങ്ങള്‍ എന്നിവയാണ് കൃതികള്‍.

Post a Comment

0 Comments