Top News

നടി അശ്വതി ബാബുവിന്‍റെ വീട്ടിൽനിന്ന്​ കഞ്ചാവ് പിടിച്ചെടുത്തു

പറവൂർ: മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകട പരമ്പര തീർത്ത സിനിമ-സീരിയൽ നടി അശ്വതി ബാബുവിന്‍റെ വീട്ടിൽനിന്ന്​ കഞ്ചാവ് കണ്ടെത്തി. പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോനും സംഘവുമാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.[www.malabarflash.com]


കഴിഞ്ഞ ദിവസം ആലുവ ഭാഗത്തുനിന്ന്​ തൃക്കാക്കരയിലേക്ക് പോയ സീരിയൽ-സിനിമ നടിയും സുഹൃത്തും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബൈക്കുകളിലും മറ്റ്​ വാഹനങ്ങളിലും ഇടിച്ചശേഷം ടയർ പഞ്ചറായി വഴിയിൽ കിടക്കുകയായിരുന്നു. അമിത ലഹരിക്ക് അടിപ്പെട്ട ഡ്രൈവറും സീരിയൽനടി അശ്വതി ബാബുവും സംഭവ സ്ഥലത്തുനിന്ന് കടക്കാൻ ശ്രമിക്കവെ നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏൽപിക്കുകയായിരുന്നു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവരുടെ വരാപ്പുഴ കൂനമ്മാവിനടുത്തുള്ള ഗാന്ധിനഗറിലെ അശ്വതിഭവനം എന്ന വീട്ടിൽ പരിശോധന നടത്തി കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇവർ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗം നിർത്തുന്നതിന്​ കഞ്ചാവ് ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും പറഞ്ഞു.

മുമ്പും ഇവർ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്​. പ്രതിയെ ജാമ്യം നൽകി വിട്ടയച്ചു. എക്സൈസ് ഇൻസ്പെക്ടർ മുരളീധരൻ, വനിത സി.ഇ.ഒമാരായ ധന്യ, ജീമോൾ സി.ഇ.ഒമാരായ അനൂപ്, മഹേഷ്, ഷാബു, ഡ്രൈവർ കബീർ എന്നിവർ ചേർന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.

Post a Comment

Previous Post Next Post