Top News

നാടകാചാര്യന്മാരുടെ ഛായാചിത്ര അനാഛാദനം നടത്തി

ഉദുമ: വായന പക്ഷാചരണ ത്തിൻ്റെ ഭാഗമായി ഉദുമ പടിഞ്ഞാർ ബേവൂരി സൗഹൃദ വായനശാല ആൻ്റ് ഗ്രന്ഥാല യത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ചിത്രകാരൻ വിനോദ് അമ്പലത്തറ 'വരക്കാഴ്ച' പരിപാടിയിലൂടെ ക്യാൻവാ സിൽ പകർത്തിയ മലയാളത്തിൻ്റെ നാടകാചാര്യന്മാരായ കെടിമുഹമ്മദ്, എൻഎൻ പിള്ള, വിടി ഭട്ടതിരിപ്പാട്, പ്രേംജി, തോപ്പിൽ ഭാസി, തിക്കോടിയ ൻ, നിലമ്പൂർ ആയിശ, പിഎം. താജ്.എന്നിവരുടെ ഛായാ ചിത്രങ്ങൾ പ്രശസ്ത നാടക രചയിതാവ് രാജ്മോഹൻ നീലേശ്വരം അനാഛാദനം നടത്തി.[www.malabarflash.com]

ലളിതകലാ അക്കാദമി അവാർഡ് ജേതാവ് വിനോദ് അമ്പലത്തറക്കും സാഹിത്യ അക്കാദമി അവാർഡ് ജേതാ വ് രാജ്മോഹൻ നീലേശ്വര ത്തിനും ഗ്രന്ഥാലയത്തിന്റെ ഉപഹാരം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് 
കെവി കുഞ്ഞിരാമൻ സമ്മാനിച്ചു. ജി ശങ്കരപ്പിള്ള അനുസ്മരണവും നടത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് അബ്ബാസ് രചന അധ്യക്ഷത വഹിച്ചു.എച്ച് കറുവൻ, യൂസഫ് കണ്ണംകുളം, കെ വിജയകുമാർ, കെ സരോജിനി, ബി കൈരളി, ഗ്രന്ഥാലയം സെക്രട്ടറി എൻ എ അഭിലാഷ് ,ലൈബ്രേറിയൻ കെ എ ശ്രീജ പ്രസംഗിച്ചു.

Post a Comment

Previous Post Next Post