Top News

സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് ജൂലൈ 27 ന് വ്യാപാരികള്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തും

ഉദുമ: സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് ചെറുകിട വ്യാപാരികളുടെ നിലനില്പിന് വേണ്ടി സംസ്ഥാനത്തെ എല്ലാം ജില്ലാ കളക്ട്രേറ്റ്കളിലേക്ക് ജുലൈ 27 ന് ബുധനാഴ്ച വ്യാപാരികളുടെ പ്രതിഷേധ റാലിയും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ അഹമ്മദ് ഷെരീഫ് പറഞ്ഞു.[www.malabarflash.com] 

ഉദുമ വ്യാപാരഭവനില്‍ നടന്ന ജില്ലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരു മാസം കൊണ്ട് 5000 അംഗങ്ങളെ ചേര്‍ക്കാനാണ് മെമ്പര്‍ഷിപ്പ് ക്യാമ്പൈയിന്‍ സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് എ വി ഹരിഹരസുതന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലര്‍ അശോകന്‍ പൊയിനാച്ചി, ജില്ലാ വൈസ് പ്രസിഡന്റ് ഹംസ പാലക്കി, ജില്ലാ സെക്രട്ടറിമാരായ കുഞ്ഞിരാമന്‍ ആകാശ്, ബാലകൃഷ്ണന്‍ പടന്ന, ഉദുമ യുണിറ്റ് ട്രഷറര്‍ പി കെ ജയന്‍, വനിതാ വിംഗ് പ്രസിഡന്റ് ഉഷ മോഹനന്‍, യൂത്ത് വിംഗ് ഭാരവാഹി വിജേഷ് കളനാട് എന്നിവര്‍ സംസാരിച്ചു. 

ജില്ലാ വൈസ് പ്രസിഡന്റ് ശിഹാബ് ഉസ്മാന്‍ സ്വാഗതവും ഉദുമയൂണിറ്റ് സെക്രട്ടറി യൂസഫ് റൊമാന്‍സ് നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ യൂണിറ്റുകളിലെ ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post