Top News

ഹോംസ്‌റ്റേയില്‍ മയക്കുമരുന്ന് സൂക്ഷിച്ചു; യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍

കല്‍പ്പറ്റ: മേപ്പാടി തൃക്കൈപ്പറ്റയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവതിയടക്കം രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. തിനപുരം മൊക്കനപ്പറമ്പില്‍ റിഷിദ (37), നെടുമ്പാല പുതുക്കുടിയില്‍ മുഹമ്മദ് ഫൈസല്‍ (24) എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]

ഹോം സ്റ്റേയില്‍ നിന്നും 0.150 മില്ലിഗ്രാം എംഡിഎംഎ കണ്ടെടുത്ത കുറ്റത്തിനാണ് റിഷിദയെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കൈവശം വെച്ചുവെന്ന കേസാണ് യുവാവിനെതിരെ ചുമത്തിയത്.

റിഷിദ വാടകക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തിട്ടുള്ളത്. ഈ വീട് ഹോം സ്‌റ്റേ ആയി ഉപയോഗിക്കുകയായിരുന്നുവെന്നാണ് എക്‌സൈസ് പറയുന്നത്. ഇവിടെ വെച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിനും ഉപയോഗിക്കുന്നതിനും റിഷിദ സൗകര്യം ചെയ്തു നല്‍കിയെന്നാണ് എക്‌സൈസ് നിഗമനം.

കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി പി അനൂപ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി കെ ചന്തു, അനിത, ബിന്ദു, വി കെ വൈശാഖ്, എസ് എസ്. അനന്തു, ആഷിക്ക്, ഡ്രൈവര്‍ പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലും പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

Post a Comment

Previous Post Next Post