NEWS UPDATE

6/recent/ticker-posts

വണ്ടിയില്‍ സണ്‍ ഫിലിമും കൂളിങ്ങും ഫിലിമും ഉണ്ടെങ്കില്‍ പെട്ടെന്ന് മാറ്റിക്കോളൂ; സ്‌പെഷ്യല്‍ ഡ്രൈവുമായി എംവിഡി ഇറങ്ങുന്നു

തിരുവനന്തപുരം: സൺഫിലിമും കൂളിങ് ഫിലിമും ഉപയോ​ഗിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി ​ഗതാ​ഗത വകുപ്പ്. ഇത്തരം വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ഗതാഗത കമ്മിഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.[www.malabarflash.com] 

നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്‌പെഷൽ ഡ്രൈവ് നടത്താനും നിർദേശത്തിലുണ്ട്.വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകളിൽ യാതൊരു രൂപമാറ്റവും അനുവദിക്കില്ല. കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളിൽ പതിക്കരുതെന്ന സുപ്രീംകോടതി വിധിയും നിലനിൽക്കുന്നുണ്ട്. 

അതേസമയം നിയമം തെറ്റിക്കുന്നവരെ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനകളും, ഇതുമായി ബന്ധപ്പെട്ട പരിശോധനാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനും ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മിഷണർക്കു നൽകിയ നിർദേശത്തെത്തുടർന്നാണ് നടപടി വേ​ഗത്തിലാക്കുന്നത്.

Post a Comment

0 Comments