Top News

വീണ്ടും ഹിജാബ് വിവാദം; കർണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളൂരു: കർണാടകയില്‍ ഹിജാബ് വിവാദം അവസാനിക്കുന്നില്ല. ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ഥിനികളെ സസ്‌പെന്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടി ഗവണ്‍മെന്റ് പ്രീ യൂണിവേഴ്‌സിറ്റി കോളേജിലാണ് സംഭവം. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. നിയമം ലംഘിച്ച് മനപ്പൂര്‍വം പ്രകോപനം ഉണ്ടാക്കാന്‍ വിദ്യാര്‍ഥിനികള്‍ ശ്രമിച്ചെന്ന് കോളേജ് അധികൃതര്‍ ആരോപിച്ചു.[www.malabarflash.com]


മറ്റൊരു സംഭവത്തില്‍ ഹിജാബ് ധരിച്ചെത്തിയ 12 വിദ്യാര്‍ഥിനികളെ കോളേജ് അധികൃതര്‍ തിരിച്ചയച്ചു. മംഗളൂരു സര്‍വകലാശാല കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെയാണ് തിരിച്ചയച്ചത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍ കോളേജില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ഇത് തള്ളി. പ്രവേശനം അനുവദിക്കാതിരുന്ന പ്രിന്‍സിപ്പാള്‍ ഇവരെ തിരിച്ചയച്ചു.

നേരത്തെ, ഹിജാബ് ധിരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ സുപ്രീം കോടതി വരെ പോയെങ്കിലും വിധി അനുകൂലമായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളില്‍ പലരും ഡെപ്യൂട്ടി കമ്മീഷണറെ ഉള്‍പ്പെടെ സമീപിച്ചിരുന്നു. എന്നാല്‍ കോടതിയുടേയും സര്‍ക്കാരിന്റെയും ഉത്തരവുകള്‍ പാലിക്കാനാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ഇവരോട് നിര്‍ദേശിച്ചത്.

Post a Comment

Previous Post Next Post