Top News

തിരുവനന്തപുരത്ത്‌ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. വഴയില സ്വദേശി മണിച്ചനാണ് കൊല്ലപ്പെട്ടത്. 2011 ലെ വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് മണിച്ചന്‍. ഇയാളും തിരുമല സ്വദേശിയായ ഹരികുമാറും ചേര്‍ന്ന് ഒരു ലോഡ്ജില്‍ മദ്യപിക്കുകയായിരുന്നു. നഗരാഥിര്‍ത്തിയിലുള്ള വഴയില ആറാംകല്ലിലാണ് സംഭവം നടന്നത്.[www.malabarflash.com]

ബുധനാഴ്ച രാത്രി ഒന്‍പതരമണിയോടെ രണ്ട് പേര്‍ എത്തി മണിച്ചനേയും ഹരിയേയും ആക്രമിക്കുകയായിരുന്നു.  

സംഭവത്തില്‍ ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരാണ് പിടിയിലായത്. ഇരുവരും വട്ടിയൂർക്കാവ സ്വദേശികളാണ്. മണിച്ചൻ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവർ.

എന്നാൽ നാല് വർഷം മുമ്പ് ഇവർ പിരിഞ്ഞു. കഴിഞ്ഞ രാത്രി ലോഡ്ജ് മുറിയിൽ വീണ്ടും ഒത്തു ചേർന്ന മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി കേസുകളിൽ പ്രതിയായ മണിച്ചനും സുഹൃത്തും ഹരികുമാറും രണ്ടുദിവസം മുമ്പാണ് ലോഡ്ജിൽ മുറിയെടുത്തത്. ബുധനാഴ്ച രാത്രി മദ്യപിക്കാനായി ഇവർക്കൊപ്പം ദീപക് ലാലും അരുണും ഉണ്ടായിരുന്നു.

വെട്ടേറ്റ ഇരുവരേയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മണിച്ചന്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മരിക്കുകയായിരുന്നു. ഹരികുമാര്‍ ചികിത്സയില്‍ കഴിയുകയാണ്. ആക്രമത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. 2011ലെ ഇരട്ടക്കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്നും ഇക്കാര്യം പരിശോധിക്കുകയാണെന്നും പോലീസ് പറയുന്നു.

നിരവധി കേസുകളില്‍ പ്രതിയാണ് മണിച്ചന്‍. അതുകൊണ്ട് തന്നെ മുന്‍വൈരാഗ്യമായിരിക്കാം കൊലപാതകത്തിന് കാരണമെന്നും പോലീസ് പറയുന്നു. മണിച്ചനേയും ഹരിയേയും ആക്രമിച്ച ശേഷം രണ്ടംഗ സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.

Post a Comment

Previous Post Next Post