NEWS UPDATE

6/recent/ticker-posts

മാരിടൈം അക്കാദമി ബേക്കൽ ക്യാമ്പസിൽ ലാസ്ക്കർ ക്ലാസുകൾ തുടങ്ങി

പാലക്കുന്ന്: കേരള മാരിടൈം അക്കാദമി കാസർകോട് ജില്ലയ്ക്ക് അനുവദിച്ച ബേക്കൽ ക്യാമ്പസിൽ ലാസ്ക്കർ വിഭാഗത്തിൽ ക്ലാസുകൾ ആരംഭിച്ചു. ജോലി സാധ്യതയുള്ള തുടർ കോഴ്‌സുകൾക്ക് മുന്നോടിയായി നാല് ദിവസം നീളുന്ന ആദ്യ ക്ലാസ്സിന്റെ ഉദ്ഘാടനം ഉദുമ പാലക്കുന്നിലെ കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബ്‌ കെട്ടിടത്തിൽ കാസർകോട് പോർട്ട്‌ കോൺസർവേറ്റർ കെ. മുഹമ്മദ്‌ റാഫി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

വാർഫ് സൂപ്പർവൈസർ എ. പ്രദീപ്, മർച്ചന്റ് നേവി ക്ലബ്ബ് പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി, മധു മുദിയക്കാൽ, അഴീക്കൽ പോർട്ട്‌ ഉദ്യോഗസ്ഥൻ എം. റിജു, മർച്ചന്റ് നേവി ഉദ്യോഗസ്ഥരായ ചീഫ് എഞ്ചിനീയർ ദാമോദരൻ, ചീഫ് ഓഫീസർ സി. നിതിരാജ് എന്നിവർ പ്രസംഗിച്ചു. 

ബേക്കൽ ക്യാമ്പസിന്റെ ഔദ്യോഗിക ഉദ്ഘാടനം വിപുലമായ രീതിയിൽ പിന്നീട് നടത്തും. തെക്കൻ ജില്ലയിൽ നിന്നുള്ള 35 പേർക്കാണ് ആദ്യ ബാച്ചിൽ പ്രവേശനം ലഭിച്ചത്. ആലപ്പുഴ മുതൽ വടക്കോട്ടുള്ള ജില്ലയിൽ നിന്നെല്ലാം കോഴ്സ് പഠിക്കാൻ ആളുകൾ എത്തിയിരുന്നു. 

തുടർന്നുള്ള ബാച്ചിലേക്ക് ചേരുവാൻ നിർദിഷ്ട ഫോമിൽ അപേക്ഷിക്കണം. കാസർകോട് റെയിൽവേ സ്റ്റേഷന് പടിഞ്ഞാർ ഭാഗത്തുള്ള പോർട്ട്‌ ഓഫീസിൽ നിന്ന് അതിനായുള്ള അപേക്ഷ ഫോം ലഭിക്കും. വിവരങ്ങൾക്ക് : 0499230122.

Post a Comment

0 Comments