NEWS UPDATE

6/recent/ticker-posts

പത്ത് മാസം മുമ്പ് പുഴയില്‍ വീണ ഐഫോണ്‍ വര്‍ക്കിങ് കണ്ടീഷനോടെ തിരിച്ചുകിട്ടി

പത്ത്  മാസം മുമ്പ് പുഴയില്‍ വീണ ഐഫോണ്‍ തിരിച്ചുകിട്ടിയപ്പോള്‍ അത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുന്നുണ്ടോ? എന്നാല്‍ ശരിക്കും അങ്ങനെ ഒരു സംഭവം ഉണ്ടായി. യുകെ സ്വദേശിയായ ഒരു യുവാവിന്റെ ഫോണ്‍ ആണ് പത്ത് മാസങ്ങള്‍ക്ക് മുമ്പ് ഒരു നദിയില്‍ വിണു പോവുകയും പിന്നീട് തിരികെ കിട്ടിയപ്പോള്‍ പ്രവര്‍ത്തിക്കുകയും ചെയ്തത്.[www.malabarflash.com]


യുകെ സ്വദേശിയായ ഒവൈന്‍ ഡേവിസ് എന്നയാളുടെ ഐഫോണ്‍ ആണ് 2021 ഓഗസ്റ്റില്‍ ഒരു പാര്‍ട്ടിയ്ക്കിടയില്‍ യുകെയിലെ ഗ്ലൗസെസ്‌റ്റെര്‍ഷയറിലെ സിന്‍ഡെര്‍ഫോര്‍ഡിനടുത്തുള്ള വൈ നദിയില്‍ വീണുപോയത്. ഫോണ്‍ തിരികെകിട്ടില്ലെന്ന് കരുതി ഒവൈന്‍ വീട്ടിലേക്ക് തിരികെ പോരുകയും ചെയ്തു.

പത്ത് മാസങ്ങള്‍ക്ക് ശേഷം ഡേവിസിനെ മിഖ്വേല്‍ പചെകോ എന്നയാള്‍ ഫോണില്‍ വിളിച്ചു. നദിയില്‍ കുടുംബത്തോടൊപ്പം കനോയിങ് നടത്തുന്നത്തിനിടെ ഫോണ്‍ തിരികെ കിട്ടിയെന്നറിയിച്ചുകൊണ്ടായിരുന്നു ആ ഫോണ്‍ കോള്‍. ഫോണില്‍ നിറയെ വെള്ളമായിരുന്നുവെന്ന് മിഖ്വേല്‍ പറയുന്നു. അത് ഓണ്‍ ആകുമെന്ന് കരുതിയിരുന്നില്ല. എങ്കിലും ഫോണ്‍ ഉണക്കാനുള്ള ശ്രമങ്ങള്‍ നടത്തി.

'ഒരു ഫോണില്‍ പലരുടെയും 'വൈകാരികമായ' പലതും ഉണ്ടാവുമെന്നറിയാം. എന്റെ ഫോണില്‍ എന്റെ കുട്ടികളുടെ നിരവധി ചിത്രങ്ങളുണ്ട്. അത് നഷ്ടപ്പെട്ടാല്‍ എങ്ങനെയെങ്കിലും അത് തിരികെ കിട്ടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുക', അദ്ദേഹം പറഞ്ഞു.

ഫോണ്‍ ഉണക്കിയതിന് ശേഷം അത് ചാര്‍ജിലിട്ടപ്പോള്‍ മിഖ്വേലിന് വിശ്വസിക്കാനായില്ല. ഫോണ്‍ ചാര്‍ജ് ആവാന്‍ തുടങ്ങി. ഫോണ്‍ ഓണ്‍ ആക്കിയപ്പോള്‍ ഒരു പുരുഷന്റേയും സ്ത്രീയുടേയും ചിത്രം ഓഗസ്റ്റ് 13 എന്ന തീയ്യതിയില്‍ സ്‌ക്രീന്‍ സേവറായി കണ്ടു. അന്നായിരുന്നു ആ ഫോണ്‍ പുഴയില്‍ വീണത്.

തുടര്‍ന്ന് മിഖ്വേല്‍ ഫോണിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. 4000 പേരാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. എന്നാല്‍ ഫോണിന്റെ ഉടമ ഡേവിസ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഫോണ്‍ തിരിച്ചറിയുകയും ഡേവിസിനെ ബന്ധപ്പെട്ടാന്‍ മിഖ്വേലിനെ സഹായിക്കുകയും ചെയ്തു.

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണുകളെല്ലാം ഐപി 68 അംഗീകാരമുള്ളതാണ്. അതായത് 1.5 മീറ്റര്‍ ആഴത്തിലുള്ള ശുദ്ധജലത്തില്‍ കുറഞ്ഞത് 30 മിനിറ്റ് നേരത്തേക്ക് എങ്കിലും ഫോണ്‍ കേടുവരാതെ നില്‍ക്കും. എന്നാല്‍ ഡേവിസിന്റെ ഫോണ്‍ പത്ത് മാസത്തോളം ഫോണ്‍ എങ്ങനെ അതിജീവിച്ചു എന്നത് അത്ഭുതമാണ്.

Post a Comment

0 Comments