Top News

മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; നാടോടി സ്ത്രീ പിടിയില്‍

ഇളമണ്ണൂര്‍: പത്തനംതിട്ട ഇളമണ്ണൂരിൽ മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീയാണ് ഭിക്ഷാടകയുടെ വേഷത്തിൽ കുട്ടിയുടെ വീട്ടിലെത്തിയത്. നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.[www.malabarflash.com]


വ്യാഴാഴ്ച രാവിലെ പത്ത്മണിയോടെയാണ് സംഭവം. ഇളമണ്ണൂർ ചക്കാലയിൽ റോജിയുടെയും ബിന്ദുവിന്റെയും മകൻ അലനെയാണ് വീട്ടിലെത്തിയ നാടോടി സ്ത്രീഅതകി വിദഗ്ധമായി തട്ടികൊണ്ട് കടത്തികൊണ്ട് പോകാൻ ശ്രമിച്ചത്. വീടിനോട് ചേർന്ന് വര്‍ക്ക് ഷോപ്പ് നടത്തുന്ന അച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി.

ഈ സമയത്താണ് ഭിക്ഷാടനത്തിനായി നാടോടി സ്ത്രീ എത്തിയത്. അച്ഛൻ റോജി പണം നൽകാൻ എടുക്കാൻ വീടിനകത്തേക്ക് പോയ സമയത്താണ് നാടോടി സ്ത്രീ കുട്ടിയുടെ കൈപിടിച്ച് വിലിച്ച് റോഡിലേക്കിറങ്ങി. തൊട്ടടുത്ത് ജോലിചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും ചില നാട്ടുകാരും കുട്ടിയുടെ കരച്ചിൽ കേട്ട് പിന്നാലെ എത്തിയതോടെ നാടോടി സ്ത്രീ ഓടാൻ ശ്രമിച്ചു. നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. 

നാട്ടുകാരുടെ പിടിയിലായപ്പോൾ ഊമയായി അഭിനയിച്ചെങ്കിലും സംസാര ശേഷിയുള്ളതായി തെളിഞ്ഞു.കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് തമിഴ്നാട് വെല്ലൂർ സ്വദേശിനി മഞ്ജുവിനെ (40) അടൂർ പോലീസ് അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post