Top News

കോഴിക്കോട്ടെ കൊലവിളി മുദ്രാവാക്യം; സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു

കോഴിക്കോട്: തിക്കോടിയില്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. ആരുടെയും പേരെടുത്ത് പരാമര്‍ശിക്കാതെ കണ്ടാലറിയാവുന്ന സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേയാണ് പയ്യോളി പോലീസ് കേസെടുത്തത്. സംഭവത്തില്‍ എസ്.ഡി.പി.ഐ.യും കോണ്‍ഗ്രസും കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു.[www.malabarflash.com]

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായതിന് പിന്നാലെയാണ് സി.പി.എം. പ്രവര്‍ത്തകര്‍ തിക്കോടിയില്‍ പ്രകടനം നടത്തിയത്. പ്രസ്ഥാനത്തിന് നേരേ വന്നാല്‍ വീട്ടില്‍ കയറി കൊത്തിക്കീറും, കൃപേഷിനെയും ശരത്‌ലാലിനെയും ശുഹൈബിനെയും ഓര്‍മയില്ലേ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ മുഴക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു.

അതിനിടെ, ബുധനാഴ്ച രാത്രി കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് സി.പി.എം. ഓഫീസിന് തീയിട്ടു. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. കഴിഞ്ഞദിവസങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരേ പലയിടത്തും ബോംബേറും നടന്നിരുന്നു.

Post a Comment

Previous Post Next Post