NEWS UPDATE

6/recent/ticker-posts

ഖമർ ഫാഷൻ ഗോൾഡ് നിക്ഷേപകർ പാണക്കാട് സാദിഖലി തങ്ങൾക്ക് നിവേദനം നൽകി

കാസർകോട്: ഖമർ ഫാഷൻ ഗോൾഡ് നിക്ഷേപകർ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിൽ കണ്ട് നിവേദനം നൽകി. മുസ് ലിം ലീഗ് ജില്ലാ സംഗമങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കാൻ കാസർകോട് മുനിസിപ്പൽ ടൗൺഹാളിലെത്തിയ സാദിഖലി തങ്ങൾക്കും ജനറൽ സെക്രട്ടറി പിഎംഎ സലാമിനുമാണ് വഞ്ചിതരായവർ പരാതി നൽകിയത്.[www.malabarflash.com] 
 

കെ.കെ ഷാഫി ഉദുമയുടെ നേതൃത്വത്തിൽ  എസ് കെ മാഹിൻ, കെഎം മൊയ്തീൻ കുഞ്ഞി, സി എ സർഫറാസ്, സി എം മുഹമ്മദ് ഷാഫി, ഹസ്സൻ എരോൽ, ഹസൈനാർ മൊയ്തീൻ ഹാജി എന്നിവരാണ് നിവേദനം നൽകിയത്.

സമസ്തയുടെയും മുസ്ലിം ലീഗിൻ്റെയും നേതാക്കളായ സയ്യിദ് പൂക്കോയ തങ്ങൾ ചന്തേരയുടെയും എം സി ഖമറുദ്ദീൻ്റെയും നേതൃത്വത്തിൽ തുടങ്ങിയ ഫാഷൻ ഗോൾഡ് എന്ന സ്ഥാപനത്തിൽ മുസ് ലിം ലീഗിൻ്റെ ശാഖാ നേതാക്കളും ലീഗ് അനുഭാവികളുമായ ഞങ്ങൾ നിക്ഷേപം നടത്തുകയായിരുന്നു. പിന്നീട് ആ സ്ഥാപനം പൂട്ടി. നിക്ഷേപകർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരം നടത്തിയപ്പോൾ നിക്ഷേപകരുടെ തുക തിരിച്ചു തരാമെന്ന് ഉറപ്പ് നൽകി. എന്നാൽ തുക തിരിച്ചുനൽകാതെ നീട്ടികൊണ്ടു പോയ സാഹചര്യത്തിൽ നിക്ഷേപകർ മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റിയെ അറിയിച്ചതിനെ തുടർന്ന് മധ്യസ്ഥനായി മുസ് ലിം ലീഗ് കാസർകോട് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ നാളിതുവരെയും ഇക്കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ല.

നിക്ഷേപകരിലെ ചിലർ കേസ് നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പൂക്കോയ തങ്ങളെയും എംസി ഖമറുദ്ദീനെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. പിന്നീട് ഇരുവർക്കും ജാമ്യം ലഭിച്ചു.

മാസത്തിൽ ചെറിയൊരു ലാഭവിഹിതം ലഭിക്കുമെന്ന ഉദ്ദേശത്തിലാണ് തുക കൾ ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചത്. പാവപ്പെട്ട നിരവധി സ്ത്രീകൾ ഉൾപ്പെടെയുള്ള നിക്ഷേപകരുടെ തുക തിരിച്ചു ലഭിക്കാനുള്ള സാഹചര്യം സാദിഖലി തങ്ങൾ ഉണ്ടാക്കി തരണമെന്ന് നിക്ഷേപകർ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments