ചെന്നൈ: തമിഴ്നാട്ടിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ച 600ഓളം പ്രവർത്തനരഹിതമായ മൊബൈൽഫോൺ ടവറുകൾ കാണാതായെന്ന് പോലീസിൽ പരാതി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.ടി.എൽ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്ന കമ്പനിയാണ് പരാതി നൽകിയത്.[www.malabarflash.com]
കമ്പനി സംസ്ഥാനത്തുടനീളം ആറായിരത്തിലധികം ടവറുകളാണ് സ്ഥാപിച്ചിരുന്നത്. 2018 മുതൽ നഷ്ടംമൂലം കമ്പനി സേവനം അവസാനിപ്പിച്ചിരുന്നു. ഇതോടെ ടവറുകളും പ്രവർത്തനരഹിതമായി.
കോവിഡ് ലോക്ഡൗൺ സമയത്ത് മോഷ്ടാക്കൾ ടവറുകൾ അഴിച്ചുമാറ്റി കൊണ്ടുപോയതായാണ് കണ്ടെത്തൽ. ഒരു ടവറിന് 32 ലക്ഷം രൂപ വിലമതിക്കും.

Post a Comment