Top News

ബൈക്കിലെത്തിയ യുവാവും യുവതിയും പട്ടാപ്പകല്‍ വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്നു

ഉപ്പള: ഉപ്പളയില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തിയ യുവതിയും യുവാവും വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒന്നേകാല്‍ പവന്റെ സ്വര്‍ണ്ണ വള കവര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഉപ്പള സ്‌കൂളിന് സമീപത്തെ അഞ്ചികട്ടയില്‍ ബഷീറിന്റെ വീട്ടിലാണ് സംഭവം.[www.malabarflash.com]

ബഷീറിന്റെ വീട്ടില്‍ സ്‌കൂട്ടറിലെത്തിയ യുവതിയും യുവാവും അമ്മായി ഉണ്ടോ എന്ന് വീട്ടിലുണ്ടായിരുന്ന സ്ത്രീയോട് ചോദിക്കുകയും വീട്ടിനകത്ത് ഉണ്ട് എന്ന് പറഞ്ഞ് സ്ത്രീ അകത്തേക്ക് നടന്നു പോകുന്നതിനിടെ യുവാവ് പിന്നില്‍ വന്ന് സ്ത്രീയെ കത്തി കാണിച്ച് മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഊരി എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 

വെപ്രാളത്തില്‍ സ്ത്രീ കയ്യില്‍ അണിഞ്ഞിരുന്ന വള വലിച്ചെറിയുകയായിരുന്നു. ഇതിനിടെ വീട്ടിന്റെ രണ്ടാം നിലയിലുണ്ടായിരുന്ന ബഷീറിന്റെ മകന്‍ പള്ളിക്ക് പോകാന്‍ താഴെ ഇറങ്ങിവരുന്നത് കണ്ട കവര്‍ച്ചാ സംഘം സ്ത്രീ വലിച്ചെറിഞ്ഞ വളയുമായി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Post a Comment

Previous Post Next Post