NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് റെയിൽവേ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവം സമാപിച്ചു

പാലക്കന്ന്: പാലക്കുന്ന് കോട്ടിക്കുളം റെയിൽവേ മുത്തപ്പൻ മടപ്പുരയിൽ രണ്ട് ദിവസമായി നടന്ന പ്രതിഷ്ഠാദിന തിരുവപ്പന ഉത്സവം സമാപിച്ചു. തിങ്കളാഴ്ച്ച രാവിലെ പാലക്കുന്ന് ക്ഷേത്ര ഭജന സമിതിയുടെ ഭജനയുണ്ടായിരുന്നു.[www.malabarflash.com]

 വൈകിട്ട് ദൈവത്തിനെ മലയിറക്കലോടെയാണ്‌ ഉത്സവം ആരംഭിച്ചത്. തുടർന്ന് സന്ധ്യാ വെള്ളാട്ടവും രാത്രി കളിക്കപ്പാട്ടും കലശം എഴുന്നള്ളത്തുമുണ്ടായി.

ചൊവ്വാഴ്ച പുലർച്ചെ തിരുവപ്പന വെള്ളാട്ട പുറപ്പാടും ഉച്ചയ്ക്ക്‌ ശേഷം ദൈവത്തിനെ മലക്കയറ്റലോടെ സമാപനവും നടന്നു. അന്നദാനവും ഉണ്ടായിരുന്നു.

Post a Comment

0 Comments