Top News

പാലക്കുന്ന് ക്ഷേത്രത്തിൽ ഗീതാജ്ഞാന യജ്ഞo 24 മുതൽ

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടിൽ പതിമൂന്നാമത് ഗീതാജ്ഞാന യജ്ഞo 24 മുതൽ 30 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട് 4 മുതൽ 5.30 വരെയാണിത്.[www.malabarflash.com] 

ശ്രീമദ് ഭഗവത്ഗീത രണ്ടാം അധ്യായമായ സാംഖ്യായോഗമാണ് വിഷയം. കൊല്ലം ചിന്മയ മിഷനിലെ സ്വാമി കല്യാൺ സരസ്വതിയാണ്‌ പ്രഭാഷകൻ.

24ന് വൈകിട്ട് സമിതി പ്രഡിഡന്റ് ഉദയമംഗലം സുകുമാരന്റെ അധ്യക്ഷതയിൽ ക്ഷേത്ര മുഖ്യകർമി സുനീഷ് പൂജാരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. 

ക്ഷേത്ര ഭരണ സമിതി ക്ഷേത്ര യു.എ.ഇ.
കമ്മിറ്റിയുടെ സഹകരണത്തോടെ 12 വർഷം മുൻപാണിതിന് തുടക്കമിട്ടത്.

Post a Comment

Previous Post Next Post