Top News

കാസര്‍കോട് കല്ലക്കട്ടയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് ആയിരം കിലോയോളം പാന്‍മസാല പിടികൂടി

കാസര്‍കോട്: കല്ലക്കട്ടയില്‍ വന്‍ പാന്‍മസാല  ശേഖരം പിടികൂടി. ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് ആയിരം കിലോയോളം പാന്‍ മസാലയാണ് വിദ്യാനഗര്‍ പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.[www.malabarflash.com] 

കല്ലക്കട്ട ബാഞ്ഞാര്‍മൂലയിലെ ഒറ്റപ്പെട്ട വീട്ടിലായിരുന്നു പാന്‍മസാല ശേഖരം സൂക്ഷിച്ചിരുന്നത്. വിവിധ കമ്പനികളുടെ പാന്‍മസാലകളുണ്ട്. ആയിരം കിലോയോളം തൂക്കം വരും. 68 ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിദ്യാനഗര്‍ പൊലീസിന്‍റെ പരിശോധന. ബദറുദ്ദീന്‍ എന്നയാളുടെ വീടാണിതെന്ന് പോലീസ് പറഞ്ഞു. ഇവിടെ ആള്‍താമസമില്ല. നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിക്കാനുള്ള ഗോഡൗണായി ഉപയോഗിക്കുകയായിരുന്നു ഈ കെട്ടിടം. പോലീസ് എത്തുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. 

ഹരിയാനയില്‍ നിര്‍മ്മിച്ച നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തവയെല്ലാം. കര്‍ണ്ണാടകയില്‍ നിന്ന് കടത്തിക്കൊണ്ട് വന്നതാണെന്നാണ് നിഗമനം. വിദ്യാനഗര്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post