NEWS UPDATE

6/recent/ticker-posts

കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റസി (കെ.യു.ജെ) ൻ്റെ പുതിയ ഭാരവാഹികൾ ചുമതയേറ്റു

കോഴിക്കോട്: ഇന്ത്യൻ ജേർണലിസ്റ്റസ് യൂണിയൻ്റെ (ഐ.ജെ.യു)കേരള സംസ്ഥാന കമ്മിറ്റിയായ കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റസി (കെ.യു.ജെ) ൻ്റെ പുതിയ ഭാരവാഹികൾ ചുമതയേറ്റു.[www.malabarflash.com]

ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റസ് (ഐ.എഫ്.ജെ) യുടെ അഫിലിയേഷനുള്ള ഇന്ത്യയിലെ ഏക യൂണിയനാണ് ഗീദാർത്ഥ പദക്ക് (ആസാം) പ്രസിഡണ്ടും സബീന ഇന്ദ്രജിത്ത് (ഡൽഹി) സെക്രട്ടറി ജനറലുമായി നേതൃത്വം നൽകുന്ന ഐ.ജെ.യു.

ഐ.എഫ്.ജെ യുടെ വൈസ് പ്രസിഡണ്ടും കൂടിയാണ് സബീന ഇന്ദ്രജിത്ത്. കേരളത്തിൽ നിന്നുള്ള ബഷീർ മാടാല ഐ.ജെ.യുവിൻ്റെ വൈസ് പ്രസിഡണ്ടാണ്.

കോഴിക്കോട് കോസ്മോപോളിടെൻ ക്ലബ്ബിൽ ചേർന്ന കെ.യു.ജെ യോഗത്തിൽ സംസ്ഥാന കമ്മിറ്റി പ്രസിഡണ്ടായി ശംസുദ്ദീൻ വാത്യേടത്ത് തൃശൂർ, ജനറൽ സെക്രട്ടറിയായി അടൂർ പ്രതീപ്കുമാർ പത്തനം തിട്ട, ട്രഷററായി ബൈജു ജോൺ എറണാകുളം എന്നിവർ ചുമതലയേറ്റു.

വർക്കിംഗ് പ്രസിഡണ്ട് ബാപ്പു വടക്കയിലും ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാരായി സി.ജമാൽ മലപ്പുറം (പ്രിൻ്റ് മീഡിയ), എം.കെ.എച്ച് പെരുവാഡ് കാസർക്കോട് (വിഷ്വൽ മീഡിയ), യെദു ഡി. നാരായണൻ, എറണാകുളം (ഓൺലൈൻ മീഡിയ) തുടങ്ങിയ ഭാരവാഹികളും ചുമതലയേറ്റു.

കൊടുങ്ങല്ലൂരിൽ ജൂൺ 18,19 തിയ്യതികളിൽ നടക്കുന്ന ഐ.ജെ.യു നാഷണൽ എക്സിക്യൂട്ടീവിൻ്റെ വിജയത്തിനായി പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു.

Post a Comment

0 Comments