Top News

കരാട്ടെ സമ്മർ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

ഉദുമ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദേളി ഷോട്ടോകാൻ കരാട്ടെ ഫിറ്റ്നസ് സെന്ററിന്റെ സഹകരണത്തോടെ 11 ദിവസത്തെ കരാട്ടെ സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി.[www.malabarflash.com]

ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 20 കായിക ഇനങ്ങളിൽ ജില്ലാ സ്പോർട്സ് കൗൺസിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

ദേളിയിൽ നടന്ന കരാട്ടെ ക്യാമ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പള്ളം നാരായണൻ ഉദ്ഘാടനം ചെയ്തു. ശരത് കൃഷ്ണൻ അധ്യക്ഷനായി. കരാട്ടെ ജില്ലാ അസോസിയേഷൻ പ്രസിഡന്റ്‌ പ്രസന്നകുമാർ, അപർണ്ണ എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post