NEWS UPDATE

6/recent/ticker-posts

സ്വർണവില പവന് 280 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വില 35 രൂപയാണ് കുറഞ്ഞത്. ഒരു പവൻ വിലയിൽ 280 രൂപയുടെ കുറവുണ്ടായി. 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരു ഗ്രാമിന് വില 4675 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 37400 രൂപയാണ്.[www.malabarflash.com]


18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിലും കുറവുണ്ടായി. ഒരു ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 3860 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റം ഉണ്ടായിട്ടില്ല. 925 ഹോൾമാർക്ക് വെള്ളിക്ക് ഇന്നും വില ഗ്രാമിന് 100 രൂപയാണ്. സാധാരണ വെള്ളി ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 66 രൂപയായി.

 

Post a Comment

0 Comments