Top News

കാണാതായ യുവതി പുഴയിൽ മരിച്ചനിലയിൽ; കൈപ്പത്തി മുറിച്ചുമാറ്റി

പട്ടാമ്പി: ഭാരതപ്പുഴയിൽ പട്ടാമ്പി പാലത്തിനു സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പോന്നോർ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെ.എസ്.ഹരിതയാണ് (28) മരിച്ചത്.[www.malabarflash.com]

തിങ്കളാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹത്തിലെ കൈപ്പത്തി മുറിച്ചുമാറ്റിയ നിലയിലായിരുന്നു.  മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഈ മാസം രണ്ടിനാണു ഹരിതയെ കാണാതായത്. ബാങ്കിൽ പോകാനായി ഇറങ്ങിയ യുവതി പിന്നീട് തിരിച്ചെത്തിയില്ല. സ്കൂട്ടറിലാണ് ഇവർ ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയത്. കാണാതായതോടെ വീട്ടുകാർ പേരാമംഗലം പോലീസിൽ പരാതി നൽകി.

പോലീസ് അന്വേഷണം നടക്കവെയാണ് മൃതദേഹം ഭാരതപ്പുഴയിൽ ‍കണ്ടെത്തിയത്. ഹരിതയുടെ മൊബൈൽ ഫോൺ സിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മുണ്ടൂരിൽനിന്നും കണ്ടെത്തി.

Post a Comment

Previous Post Next Post