Top News

കട്ടപ്പനയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന്‍ മരിച്ചു

ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന്‍ മരിച്ചു. പൂവേഴ്സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേല്‍(39) ആണ് മരിച്ചത്.[www.malabarflash.com]

ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഷിബുവിന്റെ ഭാര്യ ജിന്‍സി ഗര്‍ഭിണിയാണ്. അതിനാല്‍ കുറച്ചുദിവസങ്ങളായി വീട്ടിലെ ജോലികള്‍ ഷിബുവായിരുന്നു ചെയ്തിരുന്നത്. രാവിലെ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ വലിയ ശബ്ദത്തോടെ കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയില്‍ വന്നിടിക്കുകയും ചെയ്തിരുന്നു. 

തലയ്ക്ക് പരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിലെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. 

അന്ന, ഹെലന്‍ എന്നിവരാണ് ഷിബു-ജിന്‍സി ദമ്പതികളുടെ മക്കള്‍.

Post a Comment

Previous Post Next Post