Top News

മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് ഒറ്റ ദിവസം കൊണ്ട് കൂടി, സ്വർണ വിലയിൽ വൻ കുതിപ്പ്

തിരുവനന്തപുരം: കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് ദിവസവും സ്വർണവില  കുറഞ്ഞു. എന്നാൽ ഈ കുറഞ്ഞ വിലയുടെ 81 ശതമാനം ഒറ്റ ദിവസം കൊണ്ട് വർധിച്ചതാണ് ഇന്ന് കണ്ടത്. സംസ്ഥാനത്ത് ഇന്നത്തെ സ്വർണ വിലയിൽ ഗ്രാമിന് 45 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.[www.malabarflash.com]


കഴിഞ്ഞ നാല് ദിവസത്തിനിടെ ഘട്ടം ഘട്ടമായി സ്വര്‍ണവില ഗ്രാമിന് 55 രൂപ വരെ കുറഞ്ഞിരുന്നു. ഇന്ന് ഗ്രാമിന് 45 രൂപ കൂടിയതോടെ ഒരർത്ഥത്തിൽ നേരത്തെ ലഭ്യമായ വിലക്കുറവ് ഉപഭോക്താക്കൾക്ക് നഷ്ടമാകുന്ന സാഹചര്യമാണുള്ളത്.

ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4810 രൂപയാണ്. ഒരു പവൻ സ്വർണ വിലയിൽ 360 രൂപയുടെ വർദ്ധനവ് ഉണ്ടായി. ഇതോടെ സ്വർണവില പവന് 38480 രൂപയായി ഉയർന്നു. 18 ക്യാരറ്റ് സ്വർണ്ണവിലയിൽ ഗ്രാമിന് 35 രൂപയുടെ വർധനവുണ്ടായി.

Post a Comment

Previous Post Next Post