Top News

കാർ ഇടിച്ച് ഗുരുതരാവസ്ഥയിലുള്ള ശ്രീലാലിനും നിതിനും വേണം സുമനസ്സുകളുടെ കൈത്താങ്ങ്

പാലക്കുന്ന്: കച്ചില്ലം തറവാട്ടിലെ കളിയാട്ടത്തിന് മുന്നോടിയായി നടന്ന കുളിച്ചുതോറ്റത്തിൽ പങ്കെടുത്ത് കോട്ടിക്കുളത്തെ കടവരാന്തയിലിരിക്കെയാണ്‌ ഒരാഴ്ച മുൻപ് കാസർകോട് ഭാഗത്ത് നിന്നുള്ള കാർ നിയന്ത്രണം വിട്ട് മൂന്ന് ചെറുപ്പക്കാരെ ഇടിച്ചിട്ടത്.[www.malabarflash.com]

ഒരാൾ മരണപ്പെട്ടുവെങ്കിലും മറ്റു രണ്ട് പേർ പരിക്കുകകളോടെ ചികിത്സയിലാണിപ്പോൾ. അതിൽ ശ്രീലാൽ (15) ഗുരുതരാവസ്ഥയിൽ മംഗളുരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ട് ഓപ്പറേഷനുകൾ കഴിഞ്ഞു. ഒരു വൃക്ക നഷ്ടപ്പെട്ടിട്ടുണ്ട് . മറ്റേതിന് ഭാഗികമായ തകരാറുമുണ്ട്. എല്ലുകൾക്കും കാര്യമായ ക്ഷതമേറ്റ ശ്രീലാൽ ഇപ്പോഴും അബോധാവസ്ഥയിലാണ്. ഉദുമ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഒൻപതാം തരം വിദ്യാർത്ഥിയാണ് ശ്രീലാൽ.

കൈ എല്ലുകൾ പൊട്ടി, ദേഹത്ത് പരിക്കുകളുമായി കാസർകോട് ചികിത്സയിലുള്ള നിധിൻ (19) പത്താം ക്ലാസ്സ്‌ പൂർത്തിയാക്കിയിട്ടുണ്ട്.
സഹായിക്കാൻ സന്മനസ്സുള്ളവരുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് ഈ നിർധന കുടുംബങ്ങൾ.

ശ്രീലാലിന്റ മാത്രം ചികിത്സയ്ക്ക് 35 ലക്ഷത്തോളം രൂപ വേണ്ടിവരും. മത്സ്യത്തൊഴിലാളികളായ നിർധന കുടുംബത്തിൽ പെടുന്ന ഇവർക്ക് ഇത്രയും ഭാരിച്ച തുക കണ്ടെത്താനാവില്ല. ഇവരുടെ ദുരവസ്ഥ നന്നായി അറിയാവുന്ന കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം സ്ഥാനികരും നാട്ടുകാരും കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണം തുടങ്ങിയിട്ടുണ്ട് . 

ഭാരവാഹികൾ: വി. ആർ. സുരേന്ദ്രനാഥ്‌ (പ്രസി.) ടി.വി. ഭാർഗവൻ (സെക്ര.) ജി. സന്തോഷ്‌കുമാർ (ഖജാ.) പാലക്കുന്നിലുള്ള ഫെഡറൽ ബാങ്ക് ഉദുമ ശാഖയിൽ അക്കൌണ്ട് തുറന്നിട്ടുണ്ട്.

അക്കൌണ്ട് നമ്പർ-18910100067909.
IFSC - FDRL0001891.
MICR -671049003.
ഗൂഗിൾ പേ - 9061225601.

Post a Comment

Previous Post Next Post