Top News

എസ്.എസ്.എൽ.സി പരീക്ഷയെഴുതി വീട്ടിലെത്തിയ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

പയ്യോളി: എസ്.എസ്.എൽ.സി പരീക്ഷയെഴുതി വീട്ടിൽ തിരിച്ചെത്തിയ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. അയനിക്കാട് പോസ്റ്റോഫീസിന് സമീപം പുത്തൻപുരയിൽ ജയദാസന്‍റെ മകൾ അനുശ്രീ (15 ) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് വീടിന്‍റെ മുകൾ നിലയിലുള്ള കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.[www.malabarflash.com]


പയ്യോളി ഗവ. ഹയർ സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ അനുശ്രീ വ്യാഴാഴ്ച രാവിലെ നടന്ന ഫിസിക്സ് പരീക്ഷയെഴുതി ഉച്ചക്ക് പന്ത്രണ്ടോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. ശേഷം മുകൾനിലയിലെ കിടപ്പുമുറിയിൽ കയറി വാതിലടച്ച് അകത്ത് നിന്ന് കുറ്റിയിട്ടാണ് കൃത്യം നിർവ്വഹിച്ചെതെന്ന് കരുതുന്നു. 

കഴിഞ്ഞ ദിവസത്തെ കണക്ക് പരീക്ഷയും വ്യാഴാഴ്ചത്തെ ഫിസിക്സ് പരീക്ഷയും ഏറെ വിഷമമുള്ളതായി അനുശ്രീ കൂട്ടുകാരോട് പരാതിപ്പെട്ടിരുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോകുമെന്ന ഭയത്താൽ മനം നൊന്ത് ആത്മമഹത്യ ചെയ്തതാവാമെന്നാണ് കരുതുന്നത്.

പിതാവ് ജയദാസൻ രണ്ടാഴ്ച മുമ്പാണ് ഖത്തറിൽ നിന്ന് നാട്ടിലെത്തിയത്. മൃതദേഹം വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: ഷീജ (ഹരിത കർമ്മസേന, പയ്യോളി നഗരസഭ) സഹോദരി: അനഘ.

Post a Comment

Previous Post Next Post