Top News

വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു, ഗുരുതരമായ പൊള്ളലേറ്റ മകൾ ആശുപത്രിയിൽ

തൊടുപുഴ: ഇടുക്കി പുറ്റടിയിൽ വീടിനു തീപിടിച്ച് ദമ്പതികൾ മരിച്ചത് ആത്മഹത്യയെന്ന് പോലീസ്. ‘ജ്യോതി സ്റ്റോഴ്സ്’ എന്ന പേരിൽ അണക്കര അൽഫോൻസ ബിൽഡിങ്ങിൽ വ്യപാരം ചെയ്യുന്ന രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ ഒരുമണിയോടെയാണ് ദാരുണസംഭവമുണ്ടായത്.[www.malabarflash.com]


ഹോളിക്രോസ് കോളജിന് സമീപത്തായിരുന്നു ഇവരുടെ ഒറ്റമുറി വീട്. പുലർച്ചെ ശ്രീധന്യയുടെ നിലവിളി കേട്ടാണ് വീടിനു തീപിടിച്ച വിവരം നാട്ടുകാർ അറിയുന്നത്. പൊള്ളലേറ്റ ശ്രീധന്യയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. തുടർന്ന് പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. ഇവർ കൂടി എത്തിയ ശേഷമാണ് തീ അണച്ചത്.

രവീന്ദ്രനെയും ഉഷയെയും ആദ്യം കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. രവീന്ദ്രന്റെയും ഉഷയുടെയും മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ദമ്പതികളുടേത് ആത്മഹത്യയെന്ന് പോലീസ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പ് കണ്ടെടുത്തുവെന്ന് കട്ടപ്പന ഡിവൈ എസ്പി വി.എ.നിഷാദ് മോൻ പറഞ്ഞു. ആത്മഹത്യ കുറിപ്പ് എഴുതി കുടുംബ വാട്സ് ആപ് ഗ്രൂപ്പിൽ ഇട്ടിരുന്നുവെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post