NEWS UPDATE

6/recent/ticker-posts

ഡോ മുഹമ്മദ് അഷീൽ ലോകാരോ​ഗ്യ സംഘടനയിലേക്ക്; ശനിയാഴ്ച ചുമതലയേൽക്കും

തിരുവനന്തപുരം: ഡോ മുഹമ്മദ് അഷീലിനു ലോകാരോഗ്യ സംഘടനയിൽ നിയമനം. ദില്ലിയിൽ നാഷണൽ പ്രൊഫഷണൽ ഓഫീസർ ആയാണ് നിയമനം. അദ്ദേഹം ശനിയാഴ്ച ചുമതല എൽക്കും. ഡബ്ള്യു എച്ച് ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പദവിയാണിത്.[www.malabarflash.com]


കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരിക്കെ സാമൂഹ്യ സുരക്ഷ മിഷൻ ഡയറക്ടർ ആയിരുന്ന അഷീൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. 

വീണാ ജോർജ് മന്ത്രി ആയപ്പോൾ അഷീലിനെ പയ്യന്നൂർ താലൂക് ആശുപത്രിയിലേക്ക് മാറ്റിയത് വിവാദം ആയിരുന്നു.

Post a Comment

0 Comments