NEWS UPDATE

6/recent/ticker-posts

ബേക്കല്‍ പോലീസ് പരിധിയിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്ക് പൊതു നിറം നല്‍കാന്‍ തീരുമാനം

ഉദുമ: ബേക്കല്‍ പോലീസ് പരിധിയിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്ക് പൊതു നിറം നല്‍കാന്‍ തീരുമാനം. ബേക്കല്‍ ജനമൈത്രി പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാഷ്ട്രീയ കക്ഷികളുടെയും, മത സാമുദായിക സംഘടനകളുടെയും നേതാക്കളുടെ സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.[www.malabarflash.com]


രാഷ്ട്രീയ സാമുദായിക സംഘര്‍ഷങ്ങള്‍ക്കു അതീതമായി സമാധാനപരമായ നല്ലൊരു നാടായി പ്രദേശത്തെ നിലനിര്‍ത്തുവാന്‍ ഒറ്റകെട്ടായി യോഗം തീരുമാനിച്ചു. ഇതിനായി സ്റ്റേഷന്‍ പരിധിയിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും കൊടിമരങ്ങളും ഏപ്രില്‍ 30നകം നീക്കം ചെയ്യുവാനും പൊതുസ്ഥലങ്ങളിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്ക് പഞ്ചായത്തിന്റെ പൊതു നിറം നല്‍കുവാനും തീരുമാനിക്കുകയായിരുന്നു. 

രാത്രി പത്ത് മണിക്ക് ശേഷം തട്ടുകടകള്‍ ഫുട്ബാള്‍ ടര്‍ഫ് മൈതാനങ്ങള്‍ക്കു അനുമതി നല്‍കില്ല. മദ്യം മയക്കുമരുന്നുകള്‍ എന്നിവയ്‌ക്കെതിരെ പോലീസിന്റെ നിയമ നടപടിക്ക് സഹായവും പിന്തുണയും യോഗം ഉറപ്പു നല്‍കി.

യോഗത്തില്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യു.പി, ഉദുമ പഞ്ചായത്തു പ്രസിഡന്റ് പി ലക്ഷ്മി, പള്ളിക്കര പഞ്ചായത്തു പ്രസിഡന്റ് കുമാരന്‍, പഞ്ചായത്തു സെക്രട്ടറിമാര്‍, രാഷ്ട്രീയ കക്ഷികളുടെയും, സംഘടനകളുടെയും, നേതാക്കള്‍ പങ്കെടുത്തു. സബ് ഇന്‍സ്പെക്ടര്‍ ഷാജിദ്, രാമചന്ദ്രന്‍, ജയരാജന്‍, അശോകന്‍, ഷാജു തോമസ്, സെബാസ്റ്റ്യന്‍, ജയരാജന്‍, ജനമൈത്രി പോലീസ് ഓഫീസര്‍ രാജേഷ്, മനോജ് സംബന്ധിച്ചു.

Post a Comment

0 Comments