Top News

മകന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ഇടുക്കി: മകന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. വാളറ പഴമ്പിളിച്ചാല്‍ പടിയറ വീട്ടില്‍ ചന്ദ്രസേനന്‍ (60) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ കോട്ടയം മെഡിക്കൽ കോളേജില്‍ വെച്ചാണ് മരണം.[www.malabarflash.com]

മാര്‍ച്ച് 20ന് രാത്രി വീട്ടില്‍ വെച്ച് മകന്‍ വിനീത് (32) ആണ് ചന്ദ്രസേനനെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചത്. 80 ശതമാനത്തിലേറെ പൊളളലേറ്റ ചന്ദ്രസേനനെ ആദ്യം അടിമാലി താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മദ്യലഹരിയില്‍ എത്തിയ മകന്‍ പിതാവുമായി സ്വത്ത് സംബന്ധിച്ച് തര്‍ക്കത്തിലേർപ്പെടുകയും തുടര്‍ന്ന് പ്രകോപിതനായി ആസിഡ് പിതാവിന്റെ ദേഹത്ത് ഒഴിക്കുകയുമായിരുന്നു. മുഖത്തും ശരീരത്തും പൊളളലേറ്റ നിലയിലാണ് ചന്ദ്രസേനനെ ആശുപത്രിയില്‍ എത്തിച്ചത്. 

സംഭവത്തില്‍ അറസ്റ്റിലായ വിനീത് ദേവികുളം സബ് ജയിലില്‍ റിമാന്റിലാണ്. 

ചന്ദ്രസേനന്‍റെ ഭാര്യ കനകവല്ലി. മകള്‍: ജ്യോതിഷ.

Post a Comment

Previous Post Next Post