Top News

കാസർകോട്ട് വൻ എംഡിഎംഎ വേട്ട; നാലുപേര്‍ പിടിയിൽ

കാസർകോട്: 200 ഗ്രാം എംഡിഎംഎയുമായി നാലുപേരെ കാസർകോട് എക്സൈസ് സ്പെഷൽ സ്‌ക്വാഡ് പിടികൂടി. കാസർകോട് സ്വദേശികളായ സമീർ, ഷെയ്ക്ക് അബ്ദുൽ നൗഷാദ്, ഷാഫി, ദക്ഷിണ കന്നഡ ബണ്ട്വാൾ സ്വദേശി അബൂബക്കാർ സിദ്ദിക്ക് എന്നിവരാണ് ആദൂർ കുണ്ടാറിൽവച്ച് വ്യാഴാഴ്ച രാത്രി 8ന് പിടിയിലായത്.[www.malabarflash.com] 

ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം രാവിലെ മുതൽ ഇവരെ പിന്തുടർന്നിരുന്നു. കുണ്ടാറിൽവച്ച് വാഹനം വട്ടമിട്ടാണ് പ്രതികളെ പിടികൂടിയത്. 

ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത് എന്ന് പ്രതികൾ പറഞ്ഞു. കാസർകോട്, ദക്ഷിണ കന്നഡ ജില്ലകളിലെ ആവശ്യക്കാരെ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് കടത്തിയതെന്നാണ് സൂചന. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ പത്തു ലക്ഷത്തിലേറെ വില വരും.

Post a Comment

Previous Post Next Post