NEWS UPDATE

6/recent/ticker-posts

ഖത്തര്‍ ലോകകപ്പിനുള്ള ഗ്രൂപ്പുകളായി; ജര്‍മനിയും സ്‌പെയിനും പരസ്പരം മത്സരിക്കും

ദോഹ: 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് അവസാനിച്ചു. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന നറുക്കെടുപ്പില്‍ ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ചു.[www.malabarflash.com]


ഗ്രൂപ്പ് എയില്‍ ആതിഥേയരായ ഖത്തര്‍, ഇക്വഡോര്‍, സെനഗല്‍, നെതര്‍ലന്‍ഡ് ടീമുകള്‍ മത്സരിക്കും. ഗ്രൂപ്പ് ബി യില്‍ ഇംഗ്ലണ്ട്, ഇറാന്‍, അമേരിക്ക, എന്നീ ടീമുകള്‍ക്കൊപ്പം യുക്രൈനോ വെയ്ല്‍സോ സ്‌കോട്‌ലന്‍ഡോ ഇടം നേടും.

ആരാധകരേറെയുള്ള അര്‍ജന്റീന ഗ്രൂപ്പ് സിയില്‍ മത്സരിക്കും. സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകളും ഈ ഗ്രൂപ്പിലാണ്. കടുത്ത പോരാട്ടം ഈ ഗ്രൂപ്പില്‍ പ്രതീക്ഷിക്കാം. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഗ്രൂപ്പ് ഡിയില്‍ ഉള്‍പ്പെട്ടു. ഈ ഗ്രൂപ്പില്‍ ഡെന്മാര്‍ക്ക്, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പം യു.എ.ഇ, ഓസ്‌ട്രേലിയ, പെറു എന്നീ രാജ്യങ്ങളിലൊന്ന് ഇടം നേടും.

ഗ്രൂപ്പ് ഇ യാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മരണഗ്രൂപ്പായി ഗ്രൂപ്പ് ഇ യെ വിശേഷിപ്പിക്കാം. കരുത്തരായ സ്‌പെയിനും ജര്‍മനിയും ഈ ഗ്രൂപ്പിലാണ്. ഒപ്പം അട്ടിമറിവീരന്മാരായ ജപ്പാനുമുണ്ട്. ഈ ടീമുകള്‍ക്കൊപ്പം കോസ്റ്റ റീക്കയോ അല്ലെങ്കില്‍ ന്യൂസീലന്‍ഡോ മത്സരിക്കും. ഗ്രൂപ്പ് എഫില്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് യോഗ്യത നേടിയ കാനഡയ്ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. കരുത്തരായ ബെല്‍ജിയം, മൊറോക്കോ, ക്രൊയേഷ്യ എന്നീ ടീമുകളാണ് ഗ്രൂപ്പ് എഫിലുള്ളത്.

ഗ്രൂപ്പ് ജിയില്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ ടീമായ ബ്രസീല്‍ മാറ്റുരയ്ക്കും. സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നീ രാജ്യങ്ങളും ഈ ഗ്രൂപ്പിലാണ്. ഈ ഗ്രൂപ്പിലും കടുത്ത പോരാട്ടം പ്രതീക്ഷിക്കാം. അവസാന ഗ്രൂപ്പായ എച്ചില്‍ പോര്‍ച്ചുഗല്‍, ഘാന, യുറുഗ്വായ്, ദക്ഷിണ കൊറിയ ടീമുകള്‍ കളിക്കും.

ഗ്രൂപ്പ് എ
1. ഖത്തര്‍
2. ഇക്വഡോര്‍
3. സെനഗല്‍
4. നെതര്‍ലന്‍ഡ്‌സ്


ഗ്രൂപ്പ് ബി
1. ഇംഗ്ലണ്ട്
2. ഇറാന്‍
3. അമേരിക്ക
4. യുക്രൈന്‍/ സ്‌കോട്‌ലന്‍ഡ് / വെയ്ല്‍സ്‌


ഗ്രൂപ്പ് സി
1. അര്‍ജന്റീന
2. സൗദി അറേബ്യ
3. മെക്‌സിക്കോ
4. പോളണ്ട്.

ഗ്രൂപ്പ് ഡി
1. ഫ്രാന്‍സ്
2. യു.എ.ഇ, അല്ലെങ്കില്‍ ഓസ്‌ട്രേലിയ അല്ലെങ്കില്‍ പെറു
3. ഡെന്മാര്‍ക്ക്
4. ടുണീഷ്യ.

ഗ്രൂപ്പ് ഇ
1. സ്‌പെയിന്‍
2. കോസ്റ്റ റീക്ക അല്ലെങ്കില്‍ ന്യൂസീലന്‍ഡ്
3. ജര്‍മനി
4. ജപ്പാന്‍.

ഗ്രൂപ്പ് എഫ്
1. ബെല്‍ജിയം
2. കാനഡ
3.മൊറോക്കോ
4. ക്രൊയേഷ്യ

ഗ്രൂപ്പ് ജി
1. ബ്രസീല്‍
2. സെര്‍ബിയ
3. സ്വിറ്റ്‌സര്‍ലന്‍ഡ്
4. കാമറൂണ്‍

ഗ്രൂപ്പ് എച്ച്
1. പോര്‍ച്ചുഗല്‍
2. ഘാന
3. യുറുഗ്വായ്
4. ദക്ഷിണകൊറിയ

Post a Comment

0 Comments