മുംബൈ: ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താനായി പതിനെട്ടുകാരിയായ മകളെ ബലി നല്കാന് ശ്രമിച്ച സംഭവത്തില്‍ 9 പേര് പിടിയില്‍. മഹാരാഷ്ട്രയിലെ യവാത്മല് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ്, തന്ത്രി, തുടങ്ങിയ മറ്റ് ഏഴുപേരാണ് അറസ്റ്റിലായതെന്ന് പോലിസ് പറഞ്ഞു.[www.malabarflash.com]
രണ്ട് പെണ്‍കുട്ടികളുള്ള ഇയാള്‍ മൂത്ത മകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തിയതായും പോലിസ് പറയുന്നു. പഠനത്തിനായി ബന്ധുവീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി അടുത്തിടെയാണ് വീട്ടില്‍ എത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടില്‍ താന്ത്രിക ചടങ്ങുകള്‍ നടന്നതായും മകളെ സംസ്കരിക്കാന്‍ കുഴിയെടുക്കുകയും ചെയ്തിരുന്നതായി പോലിസ് പറഞ്ഞു. ഈ വിവരം മനസിലാക്കിയ പെണ്‍കുട്ടി തന്റെ സുഹൃത്തിനെ അറിയിക്കുകയും സുഹൃത്ത് പോലിസില്‍ അറിയിക്കുകയുമായിരുന്നു. കൊലപാതകശ്രമം, ബലാൽസംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസ് എടുത്തതെന്ന് പോലിസ് പറഞ്ഞു.
Post a Comment